കർഷക ഘോഷയാത്ര മൂവാറ്റുപുഴ: നഗരത്തിന് നിറ കാഴ്ചയായി….

മൂവാറ്റുപുഴ: സംസ്ഥാന കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് മൂവാറ്റുപുഴ ബ്ലോക്കിലെ വിവിധ ക്യഷി ഭവനുകളുടെ ആഭിമുഖ്യത്തിൽ നമ്മുടെ കൃഷി നമ്മുടെ ആരോഗും ജീവനി പദ്ധതിയുടെ ഭാഗമായി  മൂവാറ്റുപുഴ കെ.എം ജോർജ് മെമ്മോറിയൽ ടൗൺ ഹാളിൽ നിറക്കാഴ്ച 2020 വിപുലമായ പരിപ്പാടികൾ അരങ്ങേറി ജീവനി സന്ദേശം പകർന്ന് കൊണ്ട് രാവിലെ 10 ന് ടൗൺ ഹാൾ പരിസരത്ത് നിന്ന് വിവിധ കൃഷിഭവനുകളിലെ കർഷകർ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, വിവിധ കർഷക സമിതികൾ, കർമസേന, അഗ്രോ സർവീസ് സെന്റുറുകൾ, ഉദ്യോഗസ്ഥർ എന്നിവർ നേത്യത്യം നൽകിയ നിശ്വല ദൃശ്യങ്ങൾ ,താളമേളങ്ങൾഅടക്കംമുള്ള വർണ്ണശബളമായ കർഷക ഘോഷയാത്ര ആരംഭിച്ച്‌ കച്ചേരിത്താഴം ചുറ്റി ടൗൺ ഹാളിൽ എത്തിചേർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്തു..ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു.. കർഷകർക്ക് നൽകിയ ജീവനി പച്ചക്കറി തൈകളുടെ വിതരണോൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് നിർവഹിച്ചു.. പ്രിൻസിപ്പൽ കൃഷി ഓഫീസർ  സിബി ജോസഫ് പേരയിൽ ജീവനി സന്ദേശം നൽകി ജനപ്രതിനിധികൾക്കുളള പോഷക തോട്ടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി’ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ടിന് നൽകി കൊണ്ട് നിർവഹിച്ചു..  യോഗത്തിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല, ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ, ക്യഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചും..തുടർന്ന് കർഷകരും ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപ്പാടികൾ,       ആയവന ക്യഷി ഭവൻ അവതരിപ്പിച്ച ജൈവ നാടകം, അതോടെപ്പം ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും  വിവിധ ഇനം പച്ചക്കറി തൈകൾ സൗജന്യമായി വിതരണവും ചെയ്തും…
ചിത്രം -മൂവാറ്റുപുഴ ബ്ലോക്കിലെ വിവിധ ക്യഷി ഭവനുകളുടെ ആഭിമുഖ്യത്തിൽ നമ്മുടെ കൃഷി നമ്മുടെ ആരോഗും ജീവനി പദ്ധതിയുടെ ഭാഗമായി  മൂവാറ്റുപുഴ കെ.എം ജോർജ് മെമ്മോറിയൽ ടൗൺ ഹാളിൽ നിറക്കാഴ്ച 2020 എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു….

Leave a Reply

Back to top button
error: Content is protected !!