ആരക്കുഴയില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു

ആരക്കുഴ: ആരക്കുഴയില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ആരക്കുഴ സര്‍വീസ് സഹകരണ ബാങ്കിന്റെയും, ആരക്കുഴ കാര്‍ഷിക കര്‍മ്മ സേനയുടെയും, പണ്ടപ്പള്ളി കാര്‍ഷിക വിപണന കേന്ദ്രത്തിന്റെയും, വിവിധ കാര്‍ഷിക സമിതികളുടെയും സംയുക്താഭിമുഖ്യത്തിലാണ് കര്‍ഷകദിനാഘോഷവും തെരഞ്ഞെടുത്ത കര്‍ഷകരെ ആദരിക്കലും നടത്തിയത്. പണ്ടപ്പിള്ളി സ്വാശ്രയ കാര്‍ഷിക വിപണന സമിതി ഓഡിറ്റോറിയത്തില്‍ നടന്ന ദിനാഘോഷത്തിന്റെ ഉദ്ഘാടനവും തെരഞ്ഞെടുത്ത കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിക്കലും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സിഡി സന്തോഷ്, ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂര്‍,മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ്തി സണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജു ഓണാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിതാ വിനോദ,് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍, മറ്റു പഞ്ചായത്ത് മെമ്പര്‍മാര്‍, മൂവാറ്റുപുഴ ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍,എഫ് ഐ ജി പൈനാപ്പിള്‍ പ്രസിഡന്റ് ബേബി പുത്തന്‍പുരക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പണ്ടപ്പിള്ളി പ്രസിഡന്റ് പോള്‍ ലൂയീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥി കര്‍ഷകയായി അന്നുറോസ് ബിനോയ് തടത്തില്‍ ആരക്കുഴ, വനിതാ കര്‍ഷക പ്രീതി പോള്‍സണ്‍ പിട്ടാപ്പിള്ളില്‍ പെരിങ്ങഴ, എസ്.സി കര്‍ഷ വിമല ഗോപി തേവലത്തില്‍, മുതിര്‍ന്ന കര്‍ഷകന്‍ ജോണ്‍ വേലമ്മാ വുടി, നാരായണന്‍ കോയിക്കല്‍ എന്നിവരെയും നെല്‍ കര്‍ഷക ആയി ജ്യോതി കര്‍ഷക ഗ്രൂപ്പിനെയും, ക്ഷീരകര്‍ഷകനായി ഡോണി വടക്കും പറമ്പില്‍ ആരക്കുഴ, സമ്മിശ്ര കര്‍ഷകന്‍ ലിന്‍സണ്‍ നടുവിലേടത്ത് ആരക്കുഴ യുവകര്‍ഷക മേഘ ബിജു തേവലത്തില്‍, ആരക്കുഴ ജൈവകര്‍ഷകന്‍ മര്‍ക്കോസ് ജോണ്‍ ചൂരക്കത്തടത്തില്‍, കര്‍ഷക തൊഴിലാളി ജോര്‍ജ് മേക്കുഴിക്കാട്ട,് ചെറുതേനീച്ച കര്‍ഷകനായി സാനി ജോണ്‍ പടിഞ്ഞാറെക്കുന്നേല്‍ ആരക്കുഴ എന്നിവരെയും തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!