ആവോലി പഞ്ചായത്തില്‍ കര്‍ഷക ദിനാഘോഷം

ആവോലി: പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തോടനുന്ധിച്ച് മികച്ച കര്‍ഷകരെ ആദരിക്കലും നടത്തി. ആവോലി പഞ്ചായത്ത് കൃഷി ഭവന്‍,കര്‍ഷക വികസന സമിതി, പാടശേഖര സമിതി, ആവോലി ആനിക്കാട് എസ്സിബി വിവിധ കാര്‍ഷിക ഗ്രൂപ്പുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചത്. ആവോലി പഞ്ചായത്ത് ഹാളില്‍ നടന്ന ദിനാഘോഷത്തിന്റെ ഉദ്ഘാടനവും പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്കുള്ള ഉപഹാരവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനായ എന്‍.എസ് പയസ് നെടുംചാലിലനെയും ഉല്ലാസ് തോമസ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.പൂക്കള മത്സരവിജയിക്കള്‍ക്കുള്ള സമ്മാനദാനവും, പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കൃഷിയിടങ്ങളടെ ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് തെക്കുംപുറം നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം സിബില്‍ സാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആന്‍സമ്മ വിന്‍സെന്റ്, വി.എസ് ഷെഫാന്‍,ബിന്ദു ജോര്‍ജ്, ആവോലി പഞ്ചായത്ത് കൃഷി ഓഫീസര്‍ ഷാജി ഇ.കെ, അഗ്രികള്‍ച്ചറല്‍ അസി. കൃഷി ഓഫീസര്‍ ബിനോയി സി.വി, വാര്‍ഡ് മെമ്പര്‍മാര്‍,വിവിധ സംഘടന പ്രതിനിധികള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.വാര്‍ഷികാഘോഷത്തിന്റെഭാഗമായി കര്‍ഷകരുടെയും വിദ്യാര്‍ത്ഥികളുടെയും നാടന്‍ കലാവിരുന്നും അരങ്ങേറി.