മുളവൂരില്‍ കുടുംബാരോഗ്യ കേന്ദ്രം ആരംഭിക്കണം: ബിജെപി

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുളവൂരില്‍ കുടുംബ ക്ഷേമ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിട്ടും ഫലം ലഭിക്കാതെ പ്രദേശവാസികള്‍. ഇരുപതു കിലോമീറ്റര്‍ അകലെയുള്ള തൃക്കളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. രണ്ടു ബസ്സുകള്‍ മാറിക്കയറി വേണം രോഗികള്‍ക്ക് ഇവിടെയെത്താന്‍. ബലക്ഷയം സംഭവിച്ച പഴയ കെട്ടിടത്തിലാണ് യാതൊരു മുന്നൊരുക്കവുമില്ലാതെ ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ആരോഗ്യ കേന്ദ്രത്തിലേയ്ക്കാവശ്യമായ ജീവനക്കാരെ നിയമിക്കാത്തതു മൂലം തുറന്നു പ്രവര്‍ത്തിക്കുവാനും സാധിക്കുന്നില്ല. മുളവൂരിലെ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുളവൂര്‍ കമ്മിറ്റി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. വിസ്തൃതിയും ജനസാന്ദ്രതയും മൂലം പായിപ്ര പഞ്ചായത്തിനെ വിഭജിച്ച് മുളവൂര്‍ പഞ്ചായത്ത് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മുളവൂരില്‍ ഒരു കുടുംബ ആരോഗ്യ കേന്ദ്രം തന്നെ സ്ഥാപിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തുന്നത്

 

Back to top button
error: Content is protected !!