എം.പി ഫണ്ടിന്റെ പേരിലുള്ള വ്യാജപ്രചരണം; പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലന്ന് ജില്ലാ കളക്ടര്‍

ഇടുക്കി: എംപി ഫണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഇടുക്കി ജില്ല കളക്ടര്‍. ഡീന്‍ കുര്യാക്കോസ് എം.പി ഫണ്ട് പാഴാക്കിയെന്ന് എല്‍ഡിഎഫ് നടത്തിയ വ്യാജപ്രചരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നല്‍കിയ പരാതിയിലാണ് നടപടി. പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് സിവി വര്‍ഗീസിനാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി മാസം വരെ ചിലവഴിച്ച തുകയുടെ കണക്കാണ് വെബ്‌സൈറ്റില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസിദ്ധീകരിക്കാത്ത രേഖകള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ നടപടിയാണെന്നും കളക്ടര്‍ പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുഡിഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അറിയിച്ചു.

 

Back to top button
error: Content is protected !!