പഠനത്തിലുള്ള മികവ് ജീവിത വിജയത്തിന്റെ അളവുകോലല്ല: ബിബിന്‍ ചന്ദ്രന്‍

ഇലഞ്ഞി: പഠനത്തിലുള്ള മികവ് ജീവിത വിജയത്തിന്റെ അളവുകോലായി കാണരുതെന്നും പഠനത്തില്‍ മുന്‍നിരയില്‍ നില്‍ക്കാത്ത പലരും ജീവിതത്തില്‍ മുന്‍പന്തിയില്‍ എത്തിയെന്നും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ ബിബിന്‍ ചന്ദ്രന്‍. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനേജിംഗ് ട്രസ്റ്റി ബേബി വര്‍ക്കി ബിബിന്‍ ചന്ദ്രന് ഉപഹാരം കൈമാറി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സജീവ് പി.കെ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോണ്‍ എര്‍ണ്യാകുളത്തില്‍, മാത്യൂ പീറ്റര്‍, പൗലോസ് മാഞ്ഞാമറ്റം, മാജി സന്തോഷ്, ഡെല്‍ന ആന്‍ ബിനു, വസുദേവ് പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

 

Back to top button
error: Content is protected !!