കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം ‌നി​രീ​ക്ഷി​ക്കാ​ൻ ഏ​റു​മാ​ടം ഒ​രു​ങ്ങു​ന്നു

കോതമംഗലം : ചാരുപാറയില്‍ കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ഏറുമാടം ഒരുങ്ങുന്നു. ചാരുപാറയില്‍ പെരിയാര്‍ തീരത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മരത്തിന് മുകളിലാണ് ഏറുമാടം നിര്‍മ്മിക്കുന്നത്. നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് ഏറുമാടം സജ്ജമാക്കുന്നത്. ഇഞ്ചത്തൊട്ടി വനമേഖലയില്‍ നിന്ന് പെരിയാര്‍ കടന്ന് ആനകള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ച് തിരികെ ഓടിക്കാന്‍ ഏറുമാടത്തില്‍ വനപാലകര്‍ രാത്രിയില്‍ തങ്ങും. ഇന്ന് മുതല്‍ വനപാലകരെ ഡ്യൂട്ടിക്കിടാനാണ് തീരുമാനം. കഴിഞ്ഞദിവസം പെരിയാര്‍ കടന്നെത്തിയ ആന ജനവാസ മേഖലയോട് ചേര്‍ന്നുള്ള തേക്ക് പ്ലാന്റേഷനിലുണ്ട്. പെരുമണ്ണൂര്‍ ഭാഗത്താണ് ആന ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പ്ലാന്റേഷനില്‍ നിന്ന് വനത്തിലേക്ക് തുരത്താനുള്ള തീരുമാനം നടപ്പാക്കാന്‍ വനം വകുപ്പ് ഊര്‍ജിതമായ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആന തീറ്റ കിട്ടാതെ തനിയെ മടങ്ങുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍. ആന പ്ലാന്റേഷനില്‍ കൂടുതല്‍ ദിവസം തങ്ങുമ്പള്‍ ജനങ്ങളുടെ ആശങ്ക വര്‍ധിക്കുകയാണ്.

 

Back to top button
error: Content is protected !!