എറണാകുളം ജില്ല പോലീസ് വായ്പ സഹകരണസംഘം മൂവാറ്റുപുഴ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നാളെ

മൂവാറ്റുപുഴ : എറണാകുളം ജില്ല പോലീസ് വായ്പ സഹകരണസംഘം മൂവാറ്റുപുഴ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ അരമനപ്പടിയില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്തെ കെട്ടിടത്തിലാണ് സഹകരണം സംഘം പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ പ്രസിഡന്‍റ് ഇ.കെ. അനില്‍കുമാര്‍ അദ്ധ്യക്ഷതവഹിക്കും. വൈസ് പ്രസിഡന്‍റ് ബെന്നി കുര്യാക്കോസ്, മൂവാറ്റുപുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, നഗരസഭാംഗം സന്തോഷ്, കെപിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു, കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. പ്രവീണ്‍, ഡിവൈഎസ്പി അനില്‍കുമാര്‍, കെപിഒഎ റൂറല്‍ പ്രസിഡന്‍റ് എം.കെ. മുരളി, കെപിഒഎ കൊച്ചി സിറ്റി സെക്രട്ടറി എം.പി. സുരേഷ് ബാബു, കെപിഎ കൊച്ചി സിറ്റി സെക്രട്ടറി എന്‍.വി. നിഷാദ്, കെപിഎ എറണാകുളം റൂറല്‍ സെക്രട്ടറി എം.വി. സനില്‍, രേണുക ചക്രവര്‍ത്തി എന്നിവര്‍ പ്രസംഗിക്കും.