എറണാകുളത്തെ ഈ കൊലപാതകത്തിന് ആര് ഉത്തരവാദിത്വം പറയും??പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ് യുവാവ് ലോറി കയറി മരിച്ചു.

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ് യുവാവ് ലോറി കയറി മരിച്ചു.

എറണാകുളം:- കൊച്ചി നഗരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. കുഴിക്ക് സമീപം അശാസ്ത്രീയമായ രീതിയിൽ വച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരിന്നു.പിന്നിൽ വന്ന ലോറി ദേഹത്തുകൂടി കയറി ഇറങ്ങി. യദുലാല്‍ തൽക്ഷണം മരിച്ചു.

അധികൃതരുടെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഇതിനോടകം സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ടത്.ഈ കുഴിയാണ് അപകടത്തിന്ഇടയാക്കിയത്.അറ്റകുറ്റപ്പണി നടത്താന്‍ ഉണ്ടായ കാലതാമസം ഒരാളുടെ ജീവന്‍‌ കവര്‍ന്നതോടെ പ്രതിഷേധവുമായി നാട്ടുകാരും,സന്നദ്ധ സംഘടന പ്രവർത്തകരും രംഗത്തെത്തി.

മാസങ്ങള്‍ക്ക് മുന്‍‌പ് പൈപ്പ് പൊട്ടി രൂപം കൊണ്ട ചെറിയ കുഴിയുടെ അറ്റകുറ്റപണി നടത്തുന്ന വാട്ടര്‍ ആതോറിറ്റി അലംഭാവം കൂടി കാട്ടിയതോടെ ഇത് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക് രൂപം മാറുകയായിരുന്നു. ഇതിന് മുകളില്‍‌ മുന്നറിയിപ്പ് എന്ന രീതിയില്‍ അശാസ്ത്രീയമായി ഒരു ബോര്‍ഡും സ്ഥാപിക്കപ്പെട്ടിരുന്നു. ഈ ബോര്‍ഡാണ് അപകടത്തിന് കാരണമായത്. വലിയ വാഹനത്തിരക്കുള്ള പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്താണ് ഇത്തരം അപകടക്കെണി ഒരുക്കിവച്ചിരുന്നത്.

അതേസമയം, പാലാരിവട്ടത്തെ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയെന്ന് മുന്‍ ഡെപ്യൂട്ടി മേയറും എറണാകുളം എംഎല്‍എയുമായ ടി ജെ വിനോദ് പ്രതികരിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു,

Leave a Reply

Back to top button
error: Content is protected !!