മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പ്രധാന കവാടത്തിലൂടെയുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ പ്രധാന കവാടത്തിലൂടെയുള്ള വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു. ആശുപത്രിയിലെ മലിനജല സംസ്‌കരണ പ്ലാന്റിലേക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം നീക്കുന്നതുവരെ വാഹനങ്ങളുടെ പ്രവേശനം മോര്‍ച്ചറിക്ക് സമീപത്തുകൂടിയുള്ള വഴിയിലൂടെ ആയിരുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രധാന കവാടത്തിനും ക്യാഷ്വാലിറ്റിക്കും ഇടയിലുള്ള റോഡിന് കുറുകെയും, മുന്‍സിപ്പല്‍ ഒ.പി കോംപ്ലക്‌സിലേക്കുള്ള നടപ്പാതക്ക് കുറുകെയും ജെസിബി ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കണമെന്ന പിഡബ്ല്യുഡി സിവില്‍ വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചത്.

Back to top button
error: Content is protected !!