മികച്ച ഗ്രാമപഞ്ചായത്ത് മെമ്പര്‍ക്കുള്ള ജവഹര്‍ പുരസ്‌കാര്‍: പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ.എം ഷാജിയെ ആദരിച്ച് കെജെയു മൂവാറ്റുപുഴ മേഖല കമ്മിറ്റി

മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് മെമ്പര്‍ക്കുള്ള ജവഹര്‍ പുരസ്‌കാര്‍ – 2024 നേടിയ പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ.എം ഷാജിയെ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റി ആദരിച്ചു. മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ.ആന്റണി പുത്തന്‍കുളം മൊമന്റൊ നല്‍കി. കെജെയു മേഖലാ പ്രസിഡന്റ് നെല്‍സണ്‍ പനയ്ക്കല്‍ പൊന്നാടയണിയിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ്, കെജെയു മേഖലാ സെക്രെട്ടറി കെ.എസ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് എ.എം സുബൈര്‍, കെ.എം ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!