ദേശീയ ഊര്‍ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചു പൈങ്ങോട്ടൂരില്‍ വച്ച് നടത്തിയ ഒപ്പ് ശേഖരണം നടത്തി.

പോത്താനിക്കാട്: ദേശീയ ഊര്‍ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചു പൈങ്ങോട്ടൂരില്‍ വച്ച് നടത്തിയ ഒപ്പ് ശേഖരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എസ് എച്ച് സിസ്റ്റേഴ്സിന്റെ കോതമംഗലത്തെ ജ്യോതി പ്രോവിന്സിനു കീഴിലുള്ള സാമൂഹ്യ പ്രവര്‍ത്തന സ്ഥാപനമായ മൂവാറ്റുപുഴ സേഫും,പൈങ്ങോട്ടൂര്‍ പഞ്ചായത്തും ചേർന്നാണ് ഒപ്പുശേഖരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാന്‍സി ഷാജി, സ്റ്റെല്ല ബൈജു, കൊച്ചുത്രേസ്യ രാജന്, അജി നാരായണന്, കെ.ലാലി, സിസ്റ്റര്‍ ലിസി മലേക്കുടി, സിസ്റ്റര്‍ സുജ, സിസ്റ്റര്‍ ലൂസി ചാമത്തൊട്ടിയില്, ലിഷ്മ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

