വിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗം അസ്സോസിയേഷന് തുടക്കമായി

ഇലഞ്ഞി: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗം ‘റീന്യൂ ‘ അസ്സോസിയേഷന് തുടക്കമായി. എന്‍ടിപിസി മുന്‍ ജനറല്‍ മാനേജറും സീം കേരള ചാപ്ടര്‍ ജോയിന്റ് സെക്രട്ടറിയുമായ രാജേഷ്. പി ഉദ്ഘാടനം ചെയ്തു. വിസാറ്റ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ.അനൂപ് അധ്യക്ഷത വഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഷാജി ഓസ്റ്റിന്‍, എച്ച്.ഒ.ടി അഖില്‍ ബഷി, റീന്യൂ അസ്സോസിയേഷന്‍ കോ-ഒാര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍.രാഗി, സീം അസ്സോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സ്മിത സുനില്‍, എന്നിവര്‍ പ്രസംഗിച്ചു. ഇലക്ട്രല്‍ ക്വിസ് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

 

Back to top button
error: Content is protected !!