എസ്എസ്എല്‍സി, പ്ലസ്-ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്-ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വിജയധ്വനി എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. സ്‌കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി. കെ. ഷാജി അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷില്‍ എ പ്ലസ് നേടിയ 61 വിദ്യാര്‍ത്ഥികളെയും, പ്ലസ് ടുവില്‍ എ പ്ലസ് നേടിയ 24 വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ബിജു കുമാര്‍, ഹെഡ്മിസ്ട്രസ് ജീമോള്‍ കെ. ജോര്‍ജ്ജ്, പിടിഎ പ്രസിഡന്റ് മോഹന്‍ദാസ് എസ്, അക്കാദമിക് കൗണ്‍സില്‍ അംഗം സുധീഷ് എം, എംപിടിഎ പ്രസിഡന്റ് ജോളി റെജി എന്നിവര്‍ പ്രസംഗിച്ചു.സി. കെ. ഷാജി സ്‌കൂളിന്റെ ഉപഹാരം ഡീന്‍ കുര്യാക്കോസിന് സമര്‍പ്പിച്ചു.

Back to top button
error: Content is protected !!