ലഹരിയാകാം കളിക്കളങ്ങളോട്: പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

മൂവാറ്റുപുഴ: യുവാക്കളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ലഹരിയാകാം കളിക്കളങ്ങളോട് എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ഏനാനല്ലൂര്‍ യൂണിറ്റ് പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഏനാനല്ലൂർ മൂപ്പരുപടിയിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ് മത്സരം ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ആദ്യ ഷൂട്ട് എടുത്ത് ഉദ്ഘടനം നിർവഹിച്ചു. യോഗത്തിൽ ഡിവൈഎഫ്ഐ ഏനാനല്ലൂർ യൂണിറ്റ് പ്രസിഡന്റ് വിഷ്ണു റ്റി എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് എംആർ, ആയവന മേഖല സെക്രട്ടറി എൽദോസ് ജോയ്, ആയവന പഞ്ചായത്ത് വാർഡ് മെമ്പർ രഹ്‌ന സോബിൻ, സിപിഐഎം ഏനാനല്ലൂർ ബ്രാഞ്ച് സെക്രട്ടറി എം.ആർ മോഹനൻ എന്നിവർ പ്രസംഗിച്ചു. 32 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ടൂര്‍ണമെന്റില് ടെന്‍സണ്‍ പൊട്ടയ്ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ 5001രൂപയും ട്രോഫിയും ദേശാഭിമാനി കാരിമറ്റം സ്വന്തമാക്കി. ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.റ്റി രാജന്‍ സമ്മാനം കൈമാറി. ഡോപ നീറ്റ് കോച്ചിങ് സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയും ട്യൂണ എഫ്‌സി സിപിഐഎം ആയവന ലോക്കല്‍ സെക്രട്ടറി വി കെ വിജയനില്‍ നിന്ന് ഏറ്റുവാങ്ങി. കാക്കനാട്ട് കാര്‍ വാഷ് ഏനാനല്ലൂര്‍ സ്‌പോണ്‍സര്‍ ചെയ്ത 1501 രൂപയും ട്രോഫിയും കായനാട് എഫ്‌സി ആയവന പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രഹ്ന സോബിനില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച ഗോളിക്കുള്ള 1500 രൂപ ദേശാഭിമാനി കാരിമറ്റം ടീമിന്റെ ഗോളി നഹാന്‍ സൈദും അര്‍ഹനായി. മത്സര ശേഷം ഡിവൈഎഫ്‌ഐഏനാനല്ലൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് മുരുകേഷ് മോഹന്‍ പ്രസംഗിച്ചു.