മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗ്; ജി​ല്ല​യി​ൽ 598 കേ​സു​ക​ൾ

കാക്കനാട്: കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയില്‍ 598 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റൂറല്‍ പരിധിയില്‍ 302 കേസുകളും രജിസ്റ്റര്‍ ചെയ്തു. 338 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. സിറ്റി പോലീസ് പരിധിയില്‍ 239 പേരുടെയും, റൂറലില്‍ 99 പേരുടെയും ലൈസന്‍സുകളാണ് റദ്ദ് ചെയ്യാനായി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുള്ളത്. 239 പേരുടെ ലൈസന്‍സുകള്‍ കണ്ടുകെട്ടാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!