ടാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു

മൂ​വാ​റ്റു​പു​ഴ: ടാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങോ​ല അ​ന്പ​ല​ത്താ​ൻ വി​ള​യി​ൽ സു​രേ​ഷ് (50) ആ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.  അ​ന്പ​ല​മു​ക​ളി​ൽ​നി​ന്ന് ആ​റൂ​രു​ള്ള ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ ടാ​റു​മാ​യി എ​ത്തി​യ പ്ര​തി രാ​ത്രി ആ​ര​ക്കു​ഴ​യി​ലെ റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യ​ശേ​ഷം ഒ​ന്പ​ത് ബാ​ര​ലു​ക​ളി​ലാ​യി 12 ട​ണ്ണോ​ളം ടാ​ർ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സി​ഐ ബി.​കെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Back to top button
error: Content is protected !!