മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹരിക്കണം

മൂവാറ്റുപുഴ: കടുത്ത വേനലില്‍ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അധികാരികള്‍ അടിയന്തര നടപടി എടുക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ രണ്ടു പ്ലാക്കല്‍ പാറ, തെക്കുംമല ,മണിയന്ത്രം കോളനി,ചക്കിട്ടപ്പാറ, പാണപാറ, പായിപ്ര പഞ്ചായത്തിലെ ചാരപ്പാട്ട് കോളനി, മാന്നാറി, തേരാപ്പാറ, തട്ടുപറമ്പ് ,ഏഴിമല ,ആട്ടയം, മുളവുര്‍ വത്തിക്കാന്‍ സിറ്റി, മൂങ്ങാച്ചാല്‍ കോളനി, നിരപ്പ്, വാളകം പഞ്ചായത്തിലെ ആവുണ്ട, പാലനാട്ടില്‍ കവല, കുന്നക്കാല്‍, അഞ്ചും കവല, ആയവന പഞ്ചായത്തിലെ പുന്നമറ്റം, വലിയപാറ, കുന്നക്കാട്ടുമല ,തലയിണപ്പാറ,ആവോലി പഞ്ചായത്തിലെ എ കെ ജി കോളനി, എലിവിച്ചിറ കോളനി, നടുക്കര, ഉതുമ്പേലിത്തണ്ട്, കക്കാട്ട് തണ്ട് കോളനി
ആരക്കുഴ പഞ്ചായത്തിലെ ആറുര്‍ കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശുദ്ധജലക്ഷാമമുണ്ട്. നിരവധി ലക്ഷം വീട്, എസ്‌സി കോളനികളിലും ,ഉയര്‍ന്ന പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ ജല വിതരണം കാര്യക്ഷമമാകുന്നില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു. പൈപ്പുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചതല്ലാതെ പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതികള്‍ അല്ലാതെ പുതിയ ഒരു പദ്ധതിയും മൂവാറ്റുപുഴക്ക് അനുവദിക്കപ്പെട്ടിട്ടില്ല. പൈങ്ങോട്ടുര്‍ പഞ്ചായത്തില്‍ 3000 വീടുകളില്‍ കുടിവെള്ളം എത്തിക്കാര്‍ വേണ്ടി 28 കോടി രൂപ അനുവദിക്കപ്പെട്ട സുപ്രധാന പ്രോജക്ടിന്റെ ടെന്‍ഡര്‍ നടപടി വരെ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് നടന്നതാണ്.തുടര്‍നടപടികള്‍ വേഗതയിലാക്കാന്‍ നിലവിലെ എം.എല്‍.എക്ക് കഴിഞ്ഞില്ലെന്നും എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി. കടുത്ത വേനലില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ നടപടി വേണമെന്ന് എറണാകുളം ജില്ലാ കളക്ടറോട് എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!