നഗരത്തില്‍ കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍: നടപടി സ്വീകരിക്കാതെ അധികൃതര്‍

കോതമംഗലം: നഗര മധ്യത്തില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് എതിര്‍വശം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. പൈപ്പ് തകരാറിലായ വിവരം സമീപത്തെ വ്യാപാരി വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നേരിട്ടെത്തി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

മുന്‍സിപ്പല്‍ കൗണ്‍സിലറേയും ഉദ്യോഗസ്ഥരെയും പരാതി അറിയിച്ചിട്ടും നടപടി മാത്രം അകലെയാണെന്നാണ് നഗരവാസികള്‍ പറയുന്നത്. കുടിവെള്ളം റോഡിലൂടെയും ഓടിയിലൂടെയും ഒഴുകുന്നത് താലൂക്കില്‍ ഒരിടത്തുമാത്രമല്ല പലയിടങ്ങളിലാണ്. അറ്റകുറ്റപണി ഉറപ്പാക്കുന്നകാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ മെല്ലെപ്പോക്കാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണം. വേനല്‍ക്കാലത്ത് കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോളാണ് അധികൃതരുടെ ഇത്തരത്തിലുള്ള അനാസ്ഥകള്‍.

Back to top button
error: Content is protected !!