68-ാമത് ദേശീയ ബധിര പതാക വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

എറണാകുളം: 68-ാമത് ദേശീയ ബധിര പതാക വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവ്വഹിച്ചു. ബധിരർക്കും സമൂഹത്തിൽ ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തമെന്നും കളക്ടർ പറഞ്ഞു. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ആശംസകൾ നേർന്നു. ഓൾ കേരള അസോസിയേഷൻ ഓഫ് ദി ഡഫ് സംസ്ഥാന ചെയർമാൻ നിസാർ ഇബ്രാഹിം, തൃക്കാക്കര നഗരസഭാ കൗൺസിലർ അബ്‌ദു ഷാന, വൈസ് ചെയർമാൻ നിസാർ മൊയ്തീൻ, വനിതാ ഫോറം സെക്രട്ടറി ടി.അമീന, കെ.ഡി. ബിജു, എം.ജെ സ്കറിയ, കെ. അശോകൻ, പി.ആർ. ജിനു, ടി.എം. നൗഫൽ, ലിനി ജോസ്, കെ.എ. ലയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബധിരക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ദി ഡഫ് എന്ന സംഘടനയാണ് ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ പതാക വാരമായി ആചരിക്കുന്നത്. പൊതുജനങ്ങൾ പതാക വാരവുമായി സഹകരിക്കണമെന്ന് സെക്രട്ടറി പി.എ. ഷംസുദ്ദീൻ അഭ്യർത്ഥിച്ചു.

Back to top button
error: Content is protected !!