റമദാന്‍ കിറ്റിന്റെ വിതരണോദ്ഘാടനം നടത്തി

പല്ലാരിമംഗലം: ഇടം പ്രവാസി കൂട്ടായ്മയുടെ റമദാന്‍ കിറ്റിന്റെ വിതരണോദ്ഘാടനം നടത്തി. അടിവാട് ടൗണില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എക്ക് കിറ്റ് കൈമാറി ഇടുക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജാതി മത രാഷ്ട്രീയഭേദമന്യേ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി കൂട്ടായ്മ കിറ്റുകള്‍ നല്‍കിവരുന്നു. സിപിഐഎം പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.ബി മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, ഇടം വൈസ് പ്രസിഡന്റ് ഷൗകത്ത് അലി, പരിപാടിയുടെ സംഘാടകരായ അജില്‍സ് ഓ ജമാല്‍, മുഹ്‌സിന്‍, ഇടം നിര്‍വാഹക സമിതി അംഗം അഷറഫ് നെടുങ്ങാട്ട്, ഇടം അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!