ജലജീവന്‍ കണക്ഷനുകളുടെ വിതരണം വേഗത്തിലാക്കം: മാത്യുകുഴല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ : ജലജീവന്‍ കണക്ഷനുകളുടെ വിതരണം വേഗത്തിലാക്കണമെന്ന് മാത്യുകുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിതികളുടേയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. പഞ്ചായത്തുകളില്‍ ജലജീവന്‍ കണക്ഷനുകള്‍ നല്‍കാന്‍ ഉണ്ടാവുന്ന കാലതാമസം റോഡുകളുടെ അറ്റകുറ്റപണികള്‍ക്കും കോണ്‍ക്രീറ്റ് പണികള്‍ക്കും കാലതാമസമുണ്ടാവുന്നുണ്ട്. പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി പൊളിച്ച റോഡുകള്‍ എത്രയും പെട്ടന്ന് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അറ്റകുറ്റപണികള്‍ക്കായി വാല്‍വുകള്‍ പൂട്ടുമ്പോള്‍ മുഴുവന്‍ പ്രദേശങ്ങളിലെയും ജലവിതരണം നല്‍കുന്നതിന് പരിഹാരം വേണമെന്നും വാല്‍വുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു. വാല്‍വുകളുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തണം, ആവോലി പഞ്ചായത്തിലെ പൈപ്പുകള്‍ റോഡിനരികിലൂടെ അല്ലതുമൂലം ജോലികള്‍ക്ക് തടസമുണ്ടാക്കുന്നുണ്ട്, പി.ഡബ്യൂ.ഡി. റോഡുകള്‍ ഡിഎല്‍പി പീരിയഡിലുള്ളവയ്ക്ക് റോ പോര്‍ട്ടില്‍ വഴി പുതിയ അപേക്ഷ നല്‍കും, പായിപ്ര പഞ്ചായത്തിലെ ടാങ്കിന്റെ ജോലികള്‍ ടെണ്ടര്‍ ചെയ്തെങ്കിലും കരാറുകാര്‍ എടുക്കാത്തതിനാലാണ് കാലതാമസമുണ്ടാവുന്നതെന്നും യോഗത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യുസ് വര്‍ക്കി, ബിനോ കെ ചെറിയാന്‍, ഷെല്‍മി ജോസ്,ആന്‍സി ജോസ്, എന്നിവരും വിവിധ വകുപ്പ് മേധാവികളും പ്രസംഗിച്ചു.