വിലക്കയറ്റത്തിനെതിരെ ഒരു രൂപയ്ക്ക് പച്ചക്കറി കിറ്റ് വിതരണവും ധര്‍ണ്ണയും നടത്തി

മൂവാറ്റുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തതിലും പ്രതിഷേധിച്ച കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണയും ഒരു രൂപയ്ക്ക് പച്ചക്കറി കിറ്റും വിതരണം ചെയ്തു. മുളവൂര്‍ പി ഒ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സാബു ജോണ്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം പ്രസിഡന്റ് പി എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.എച്ച്.സിദ്ധീഖ്, കെ പി ജോയി, കെ.എം പരീത്, പി എം അസീസ്, ടി കെ അലിയാര്‍, നൗഷാദ് മുളവൂര്‍, അഷ്റഫ് കുന്നുംപുറം, ടി.കെ.ജോയി, ബഷീര്‍ കൂനംപറമ്പില്‍, കൊച്ചുമുഹമ്മദ് പൊരുമറ്റം തുടങ്ങിയവര്‍ പ്രസംഗി

Back to top button
error: Content is protected !!