കേരളാ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം ജോര്‍ജിന്റെ ചരമ വാര്‍ഷിക ദിനം ആചരിച്ചു

മൂവാറ്റുപുഴ: കേരളാ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം ജോര്‍ജിന്റെ 47-ാം ചരമ വാര്‍ഷികദിനം ആചരിച്ചു. കെ.എം ജോര്‍ജിന്റെ മൂവാറ്റുപുഴയിലെ ശവകുടീരത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് നാസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനും, മുന്‍ എം.പിയുമായ പി.സി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുപുറം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍മാനും, മുന്‍ എം.പിയുമായ ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ എം.പി പോളി, ജോസ് വള്ളമറ്റം, നിയോജക മണ്ഡലം പ്രസിഡന്റ് റെബി ജോസ്, പായിപ്ര കൃഷ്ണന്‍, എ.ടി പൗലോസ്, ജോണി അരിക്കാട്ടില്‍, ടോമി പാലമല, വിനോദ് തെക്കേക്കര, കുഞ്ഞ് വള്ളമറ്റം, ടോം കുര്യാച്ചന്‍, ജോളി നെടുങ്കല്ലേല്‍, റോയി മൂഞ്ഞനാട്ട്, ജോര്‍ജ് കിഴക്കമശ്ശേരി, ജോക്കബ് ഇരമംഗലത്ത്, ഫ്രാന്‍സിസ് ഇലത്തേടത്ത്, മുനസിപ്പല്‍ കൗണ്‍സിലര്‍ ജോസ് കുര്യാക്കോസ്, സോജന്‍ പിട്ടാപ്പിള്ളി, എം മാത്തപ്പന്‍, പി.സി തങ്കച്ചന്‍, റെജി കപ്യാരുമാട്ടേല്‍, സേവി പൂവന്‍, സജി ജോണ്‍, തങ്കച്ചന്‍ കുന്നത്ത്, ജോമി ജോണ്‍, പി.എ ജോണ്‍ പൊങ്ങണത്ത്, ജോയി ചെറുകാട്ട്, സി.പി ജോയി, ലോറന്‍സ് ഏനാനിക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസി. ജോഷ്വ തായങ്കരി തുടങ്ങിയവര്‍ പ്രസംഗിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് നഗരത്തിലെ നിര്‍ദ്ധനരായ ആളുകള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു.

 

Back to top button
error: Content is protected !!