വാളകം മണ്ഡലത്തില്‍ പര്യടനം നടത്തി ഡീന്‍ കുര്യാക്കോസ്

മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വാളകം മണ്ഡലത്തില്‍ പര്യടനം നടത്തി. ഏത്തക്കുലയും പാള തൊപ്പിയും നല്‍കി പ്രവര്‍ത്തകര്‍ സ്വാനാര്‍ത്ഥിയെ സ്വീകരിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, യുഡിഎഫ് ചെയര്‍മാന്‍ കെ.എം സലിം, ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം ചെയര്‍മാന്‍ ബിനോ കെ ചെറിയാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ജോളിമോന്‍ ചുണ്ടയില്‍, ജനറല്‍ കണ്‍വീനര്‍ കെ.എം മാത്തുക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍, നേതാക്കളായ സാബു വാഴയില്‍, മോള്‍സി എല്‍ദോസ്, ജോര്‍ജ് മാത്യു, ജോയി സി.എ, സാറാമ്മ ജോണ്‍, എം.എസ് സുരേന്ദ്രന്‍, ജോണ്‍ പി.എ, കെ.വി ജോയി, ജെറിന്‍ ജേക്കബ് പോള്‍, ജിജോ പാപ്പാലി,ഏബല്‍ ബാബു എന്നിവര്‍ എന്നിവര്‍ പര്യടനത്തിന് നേതൃത്യം നല്‍കി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പര്യടനം കടാതി പള്ളിത്താഴത്ത് സമാപിച്ചു.

 

Back to top button
error: Content is protected !!