മഞ്ഞള്ളൂരില്‍ ആവേശതിരയായി ഡീന്‍ കുര്യാക്കോസിന്റെ റോഡ് ഷോ

മഞ്ഞള്ളൂര്‍ : കുരുക്ഷേത്ര യുദ്ധത്തിന് സമാനമായ പോരാട്ടമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. നീതിയുടെയും ധര്‍മ്മത്തിന്റെയും ഭാഗത്ത് കോണ്‍ഗ്രസ് നിലയുറപ്പിക്കുമ്പോള്‍ അധര്‍മ്മ പക്ഷത്താണ് ബിജെപി. മഞ്ഞള്ളൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത നാളുകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍. സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നയം വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തെ മലിമസമാക്കുന്ന ഇത്തരം ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ജനം വിധി എഴുതും.സമീപ കാലത്ത് പാര്‍ലമെന്റ് മണ്ഡലം കണ്ട ഏറ്റവും വലിയ വികസന വിപ്ലവമാണ് ഇടുക്കിയില്‍ നടന്നതെന്ന് ഡീന്‍ പറഞ്ഞു. തനിക്ക് അനുവദിച്ച മുഴുവന്‍ എംപി ഫണ്ടും വിനിയോഗിച്ചു. എല്ലാ പ്രവൃത്തികള്‍ക്കും ഭരണാനുമതി ലഭ്യമായി. സംസ്ഥാനത്ത് കൂടുതല്‍ പിഎംജിഎസ്‌വൈ റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇടുക്കിയിലാണ്. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് താന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

യുഡിഎഫ് ചെയര്‍മാന്‍ കെഎം സലിം, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, സുഭാഷ് കടയ്‌ക്കൊട്, സാന്റോസ് മാത്യൂ, കെ.ജി രാധാകൃഷ്ണന്‍, സാജു വര്‍ഗീസ്, റോബിന്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!