ആയവന: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

ആയവന: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2023, ഏപ്രില്‍ 10 വരെ നീട്ടി. പൊതു വദ്യാഭ്യാസത്തിന് പുറമെ സാങ്കേതികവും ഉദ്പാദനോന്മുഖവുമായ തൊഴിലുകള്‍ക്കും എഞ്ചിനീറിംഗ്, ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉപരിപഠനത്തിനും വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പഠനം. നിരവധി സാധ്യതകളുള്ള ഇലക്ട്രോണിക്‌സ്, ടു-വീലര്‍ & ത്രീ-വീലര്‍ റിപ്പയറിംഗ്എന്നീ ട്രേഡുകള്‍ ആണ് ഇവിടെയുള്ളത്. ഏഴാം ക്ലാസ്സ് വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് http://polyadmission.org
എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളില്‍ ‘അഡ്മിഷന്‍ ഹെല്പ് ഡെസ്‌ക്ക്’ പ്രവര്‍ത്തനമാരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8078984148, 995138177,04852283747

 

Back to top button
error: Content is protected !!