പൗരത്വഭേദഗതി നിയമത്തിനെതിരെ പല്ലാരിമംഗലത്ത് സിപിഐഎം പ്രതിഷേധം

പല്ലാരിമംഗലം: രാജ്യത്തെ ജനങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ദേശീയ പൗരത്വനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പല്ലാരിമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിവാട് കവലയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗം കെ.ബി മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!