രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16135 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്.പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്. കേരളത്തില്‍ ഇന്നലെ 3322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 70,048 ആയി, തുടര്‍ച്ചയായ 20 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. 3258പേര്‍ ഇന്നലെ രോഗ മുക്തരായി

 

Back to top button
error: Content is protected !!