കരിമ്പനാമല തേക്കുമല കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചു

ഇലഞ്ഞി : പാമ്പാക്കട ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കരിമ്പനാമല തേക്കുമല കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോജിൻ ജോൺ, എൽസി ടോമി, ഇലഞ്ഞി പഞ്ചായത്ത് അംഗം ജോർജ് ചാമ്പമല, ഡെന്നിസ് മാർക്കോസ്, ജോയി ജോസഫ്, ഓമന ടീച്ചർ, സാജു ഉറുമ്പിപാറ തുടങ്ങിയവർ തുടങ്ങിയവർ പ്രസംഗിച്ചു.
കുടിവെള്ള പദ്ധതിക്കായി കുളം നിർമ്മിക്കുന്നതിന് ആദ്യഘട്ടത്തിൽ
പഞ്ചായത്തിൽ നിന്നും ലഭിച്ച സ്ഥലത്ത് പാറ കണ്ടതിനെ തുടർന്ന് പദ്ധതി മുടങ്ങുന്ന ആശങ്കയ്ക്ക് ഇടയിലാണ് ഡിവിഷൻ മെമ്പർ എൽസി ടോമിയുടെ നേതൃത്വത്തിൽ പുതിയ സ്ഥലം കണ്ടെത്തി കുളം നിർമ്മാണം ആരംഭിച്ചത്. പദ്ധതി പൂർത്തിയായതോടെ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുകയാണ്. 200 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.