വില വർധനവിനെതിരെ ഒരു രൂപയ്ക്ക് പച്ചക്കറി കിറ്റു നൽകി കോൺഗ്രസ് പ്രതിഷേധം

വാളകം: അനിയന്ത്രിതമായ പച്ചക്കറി വിലവർധനവിൽ പ്രതിഷേധിച്ച് ഒരു രൂപയ്ക്ക് പച്ചക്കറി കിറ്റുകൾ നൽകി വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പച്ചക്കറി കിറ്റിന്റെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ. ഒ ജോർജ് അധ്യക്ഷത വഹിച്ചു. . രണ്ട് കിലോ പച്ചക്കറിയടങ്ങിയ ഇരുനൂറോളം കിറ്റുകളാണ് കോൺഗ്രസ്‌ വിതരണം ചെയ്തത്. കോൺഗ്രസ് നേതാക്കളായ കെ എം മാത്തുകുട്ടി, സാബു പി വാഴയിൽ, കെ വി ജോയി, വി.വി. ജോസ്, എബി പൊങ്ങണത്തിൽ, ജോളിമോൻ ചുണ്ടയിൽ, കെപി എബ്രഹാം, മോൾസി എൽദോസ്, ലിസി എൽദോസ്, ദിഷ ബേസിൽ, എം പി ജോൺസൺ, സന്തോഷ് പി.എൻ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!