മൂവാറ്റുപുഴ
കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം അഡ്വ. വര്‍ഗീസ് മാത്യൂ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് കെ.പി. ജോയിയുടെ അധ്യക്ഷത വഹിച്ചു. ഹിപ്പ്‌സണ്‍ എബ്രാഹാം, ജിനു മടേക്കല്‍, കബീര്‍ പുക്കടശ്ശേരി, ഉമ്മര്‍ കെ.കെ, രാജന്‍ പുളിഞ്ചോട്, ജോളി മണ്ണൂര്‍, സാജു കടാതി, അമല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.