നാട്ടിന്‍പുറം ലൈവ്മാറാടി

മാറാടിയില്‍ ലോഡ് കണക്കിന് മാലിന്യങ്ങള്‍ തള്ളിയതായി പരാതി

മാറാടി: മാറാടിയില്‍ ലോഡ് കണക്കിന് മാലിന്യങ്ങള്‍ തള്ളിയതായി പരാതി. ഈസ്റ്റാമാറാടി പള്ളിപ്പടിയല്‍ പുത്തന്‍പുരയില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് മാലിന്യങ്ങള്‍ തള്ളിയത്. പ്ലൈവുഡ് കത്തിച്ചതിന്റെ മാലിന്യങ്ങളും, ഗ്ലൗസും, പ്ലാസ്റ്റിക് ചാക്കുകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയിരിക്കുന്നത്. കല്ല്വെട്ടിയ കുഴി മണ്ണിട്ട് നികത്തുന്നതിനായി ഏല്‍പ്പിച്ചവാരാണ് മണ്ണിട്ട് നികത്തുന്നതിന്റെ മറവില്‍ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും തള്ളിയത്. പ്ലൈവുഡ് കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ മണ്ണിനും മറ്റ് കൃഷിയ്ക്കും ഗുണകരമാണെന്ന് പറഞ്ഞ് വിശ്യസിപ്പിച്ചാണ് മാഫിയ മാലിന്യം തള്ളിയതെന്നാണ് ബിജു പറയുന്നത്. രാത്രിയിലും, പകലുമായി ടോറസ് ലോറികളില്‍ 43 -ല്‍ അധികം ലോഡ് മാലിന്യങ്ങളാണ് തള്ളിയത്. പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവിധ സ്വകാര്യ സ്ഥാപനങ്ങളും, ഹോട്ടലുകളുമടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും മാലിന്യം തള്ളിയതിന് സമീപത്തായി പ്രവര്‍ത്തിച്ച് വരുന്നു. തിങ്കളാഴ്ച കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നതിനിയടയില്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പഞ്ചായത്തിലും, പോലീസ് സ്റ്റേഷനിലും പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിസ്ഥിതി മലിനീകരണത്തിന് കാരണമാക്കുന്നതെന്തെങ്കിലും മാലിന്യ കൂമ്പാരത്തില്‍ ഉള്‍പ്പെട്ടിണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ആരോഗ്യത്തിന് ഹാനികരമാകുന്നത് മുന്‍പ് തന്നെ മാലിന്യങ്ങള്‍നീക്കം ചെയ്യണമെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം സമതി ആവശ്യപ്പെട്ടു. സ്വകാര്യ ് വ്യക്തിയുടെ പറമ്പില്‍ 45 ലോഡോളം മാലിന്യം തള്ളിയിട്ടും പഞ്ചായത്തും ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റും നടപടി എടുക്കാത്തത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെന്നും ബിജെപി ആരോപിച്ചു.

Back to top button
error: Content is protected !!