ധാര്‍ഷ്ട്യം വെടിഞ്ഞ് ഇലാഹിയ ട്രസ്റ്റ് കേസുകള്‍ പിന്‍വലിക്കണം; എന്‍.അരുണ്‍

മൂവാറ്റുപുഴ: അമ്പലംപടി-വീട്ടൂര്‍ റോഡിന്റെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കെതിരെ ഇലാഹിയ ട്രസ്റ്റ് നല്‍കിയിരിക്കുന്ന കള്ളകേസുകള്‍ പിന്‍വലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് എതിര് നില്‍ക്കുന്ന ഇലാഹിയ ട്രസ്റ്റിന്റെ നീക്കത്തിനെതിരെയും, റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കെതിരെ ട്രസ്റ്റ് നല്‍കിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ഇലാഹിയ കോളേജിന് മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ ഇലാഹിയ കോളേജ് റോഡ് വികസനത്തിന് എതിര് നില്‍ക്കുന്നത് ലജ്ജാവഹമാണന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ ഒ.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പര്‍ എ.മുഹമ്മദ് ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍ മജീദ്, ജില്ലാ വൈസ്പ്രസിഡന്റ് പി.എം.അമീറലി, സി.പി.എം.ഏരിയ സെക്രട്ടറി കെ.എസ്.റഷീദ്, സി.പി.എം.ലോക്കല്‍ സെക്രട്ടറി വി.എസ്.മുരളി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.ബഷീര്‍, സെക്രട്ടറി എം.എം.സീതി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.വി.ജോയി, പഞ്ചായത്ത് മെമ്പര്‍മാരായ സീനത്ത് അസീസ്, സൈനബ കൊച്ചക്കോന്‍, മുന്‍മെമ്പര്‍മാരായ യു.പി.വര്‍ക്കി, കെ.എം.പരീത്, കെ.എം.അബ്ദുല്‍കരീം, എം.വി.സുഭാഷ്, നേതാക്കളായ കെ.എം.ഗോപി, ടി.കെ.അലിയാര്‍,ജലാല്‍ സ്രാമ്പിക്കല്‍, സി.സി.ഉണ്ണികൃഷ്ണന്‍, വി.എം.നാസര്‍, ഷംസുദ്ദീന്‍ മൗലവി എന്നിവര്‍ സംമ്പന്ധിച്ചു.
ചിത്രം- ഇലാഹിയ കോളേജിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു..