എസ്.എന്‍.ഡി.പി യോഗം വളയന്‍ചിറങ്ങര ശാഖ: കുമാരനാശാന്‍ അനുസ്മരണം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: എസ്.എന്‍.ഡി.പി യോഗം വളയന്‍ചിറങ്ങര ശാഖയില്‍ മഹാകവി കുമാരനാശാന്‍ അനുസ്മരണം സംഘടിപ്പിച്ചു. കുന്നത്തുനാട് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എന്‍. സദാശിവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും ശാഖാ പ്രസിഡന്റുമായ കെ.കെ. അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കെ.എ. ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ബി. അശോകന്‍, വനിതാ സംഘം യൂണിയന്‍ കണ്‍വീനര്‍ മോഹിനി വിജയന്‍. ശാഖാ വൈസ് പ്രസിഡന്റ് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!