പെരുമാറ്റച്ചട്ടം നിലവില്‍ വന്നു: ഫ്‌ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വലന്‍സ് ടീമും പ്രവര്‍ത്തനം ആരംഭിച്ചു

മൂവാറ്റുപുഴ: ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും ലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുന്നതിനും ഫ്‌ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വലന്‍സ് ടീമും എല്ലാ നിയമസഭ മണ്ഡലങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു. പെരുമാറ്റചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!