നേര്യമംഗലം വില്ലാംചിറയിലെ ബാറില്‍ സംഘര്‍ഷം: കു​ത്തേ​റ്റ യുവാവിന്‍റെ നില ഗുരുതരം

കോതമംഗലം: നേര്യമംഗലം വില്ലാംചിറയില്‍ ബാറിലെ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. കുത്തേറ്റ ഒരാളുടെ നില ഗുരുതരം. നാല് യുവാക്കള്‍ തമ്മില്‍ മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തിലെത്തിയത്. നേര്യമംഗലം സ്വദേശി ആകാശ് നാരായണനാ(35)ണ് കുത്തേറ്റത്. നേര്യമംഗലം സ്വദേശി നൈസിലിനും പരിക്കുണ്ട്. ചെമ്പന്‍കുഴി സ്വദേശി ഋഷി (30) ആണ് ആകാശിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. പുറത്തും വാരിയെല്ലിനും ഉള്‍പ്പെടെ നാല് കുത്തേറ്റ ആകാശ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റ ആകാശിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും. പ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരുന്നു.

Back to top button
error: Content is protected !!