സ്ഥാപകദിനത്തില്‍ കൂത്താട്ടുകുളം ഗവ. യുപി സ്‌കൂള്‍ ശുചീകരണവുമായി സിഐടിയു

കൂത്താട്ടുകുളം: സ്ഥാപകദിനത്തില്‍ കൂത്താട്ടുകുളം ഗവ. യുപി സ്‌കൂള്‍ ശുചീകരണവുമായി സിഐടിയു തൊഴിലാളികള്‍. ചുമട്ടുതൊഴിലാളി യൂണിയനും കോല്‍ത്തടി തൊഴിലാളി യൂണിയനും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. വിദ്യാലയ മുറ്റത്ത് അപകടകരമായി നിന്ന മരങ്ങളുടെ ശിഖരങ്ങള്‍ ഇറക്കിയും, കാടുകള്‍ വെട്ടിതെളിച്ചും, പൂന്തോട്ടം നവീകരിച്ചും, സ്‌കൂള്‍ മനോഹരമാക്കി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ലിസി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. തിരുമാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മോള്‍ പ്രകാശ് നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് വി.ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

 

Back to top button
error: Content is protected !!