പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് ഉപവാസം

മൂവാറ്റുപുഴ: രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള പൗരത്വ ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു പാര്‍ക്കില്‍ കൂട്ട ഉപവാസ സമരം നടത്തി.മുന്‍ എം.എല്‍. ഏ.ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു.. ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലിംഹാജി അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി.അംഗങ്ങളായ കെ.പി.ബാബു, ഏ മുഹമ്മദ്ബഷീര്‍ ,പായി പ്രകൃഷ്ണണന്‍, വര്‍ഗീസ് മാത്യം, പ്രൊഫ.മാത്യം കുഴല്‍നാടന്‍, ജോയി മാളിയേക്കല്‍,.സി.സി സി., ഭാരവാഹികളായ കെ.എം. പരീത് പി..പി.എല്‍ദോസ് ,കെ എം സലിം ,ഉല്ലാസ് തോമസ്, സി.സി.ചങ്ങാലിമറ്റം,റഫീക്ക് പൂക്കടശേരി, ഷാജി പാലപ്പുറം, ജിനു മടേക്കല്‍ കെ.ഒ.ജോര്‍ജ്, കെ.എം പരീത്, സാബു ജോണ്‍, കെ.കെ.ഉമമര്‍, ജോര്‍ജ് തെക്കുംപുറം കെ.പി ജോയി, മുഹമ്മദ് റഫീക്ക്, പി.എം. സലിം ,ജെറിന്റ് ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.