രാഷ്ട്രീയം
പൗരത്വ ഭേദഗതി ബില്ലിനെതിരെ സി പി ഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

മുവാറ്റുപുഴ ന്യൂസ് .ഇൻ
മൂവാറ്റുപുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐഎം പ്രതിഷേധിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.എം എ സഹീർ അധ്യക്ഷതവഹിച്ച പ്രതിഷേധ യോഗം പി എം ഇസ്മായിൽ ഉത്ഘാടനം ചെയ്തു. എം ആർ പ്രഭാകരൻ, കെ പി രാമചന്ദ്രൻ, കെഎം ജയപ്രകാശ്,ടി എൻ മോഹനൻ എന്നിവർ സംസാരിച്ചു. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.