പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ യോഗം

മൂവാറ്റുപുഴ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പായിപ്ര എ. എം . ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്രകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ലെെബ്രറി പ്രസിഡന്റ് എം.കെ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി എം.എസ് ശ്രീധരൻ സ്വാഗതം പറഞ്ഞു. കോതമംഗലം ബോധി സെക്രട്ടറി കെ.ബി. ചന്ദ്രശേഖരൻ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലികൊടുത്തു . ഇ.എ. ബഷീർ, കെ.കെ. പുരുഷോത്തമൻ, ഗായകൻ അലി  എന്നിവർ സംസാരിച്ചു .

ചിത്രം – പൗരത്വ നിയമ ഭേദഗതിക്കെതിരെ പായിപ്ര എ എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ നേതൃത്വത്തിൽ നടത്തി പ്രതിഷേധ യോഗത്തിൽ കോതമംഗലം ബോധി സെക്രട്ടറി കെ.ബി . ചന്ദ്രശേഖരൻ ഭരണഘടനയുടെ ആമുഖം വായിക്കുന്നു. പായിപ്രകൃഷ്ണൻ, എം.കെ. ജോർജ്ജ് , എം എസ് ശ്രീധരൻ എന്നിവർ സമീപം 

Leave a Reply

Back to top button
error: Content is protected !!