മുളവൂരില്‍ ഉത്സവക്കാഴ്ച ഒരുക്കി ക്രിസ്മസ് കരോള്‍

മൂവാറ്റുപുഴ: ഗ്രാമത്തില്‍ ഉത്സവക്കാഴ്ച ഒരുക്കി ക്രിസ്മസ് കരോള്‍. മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാല യുവജനവേദി, ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കരോള്‍ ഗ്രാമീണ മേഖലയായ മുളവൂരില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചു. സാന്ത ക്ലോസിന്റെ വേഷമണിഞ്ഞ കുട്ടികളും, ലൈബ്രറി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കരോള്‍ റാലി നടന്നത്. വിജ്ഞാന പോഷിണി ഗ്രന്ഥശാലയില്‍ നിന്നും ആരംഭിച്ച കരോള്‍ വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.കെ.വിജയന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി ജി പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി പൊന്നിരിക്കപ്പറമ്പില്‍ സമാപിച്ചു.

 

Back to top button
error: Content is protected !!