പാത്രിയര്‍ക്കീസ് ബാവയെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിഥിയായി എത്തിച്ചേര്‍ന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര അഫയേഴ്‌സ് സെക്രട്ടറി മര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറസ് മെത്രാപ്പോലീത്ത, പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി മോര്‍ ഔഗേന്‍ അല്‍ഖൂറി അല്‍ക്കാസ് മെത്രാപ്പോലീത്ത എന്നിവര്‍ ബാവായോടൊപ്പം ഉണ്ടായിരുന്നു.

Back to top button
error: Content is protected !!