ചാ​ല​ക്കു​ടി​ മണ്ഡലം: ചൂ​ടി​നെ വ​ക​വയ്ക്കാ​തെ പ്രൊഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്

കോലഞ്ചേരി: കടുത്ത ചൂടിനെ വകവയ്ക്കാതെ ചിട്ടയായ പ്രചാരണവുമായി ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ്. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ കോലഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമായിരുന്നു ഇന്നലത്തെ പര്യടനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ കുട്ടികളും വീട്ടമ്മമാരും തൊഴിലുറപ്പ് തൊഴിലാളികളും ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ പിന്തുണയുമായി കാത്തിരുന്നു. ആരാധനാലയങ്ങളിലെത്തി പിന്തുണ ഉറപ്പിച്ച അദ്ദേഹം വ്യവസായ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി സന്ദര്‍ശിച്ചായിരുന്നു ഇന്നലെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. പിന്നീട് കോലഞ്ചേരി മസ്ജിദുല്‍ ഫത്താഹ്, തോന്നിക്ക ശ്രീ മഹാദേവ ക്ഷേത്രം, പരിയാരം എന്‍എസ്എസ് കരയോഗം ഓഫീസ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി, ക്വീന്‍ മേരീസ് കത്തോലിക്ക പള്ളി, കടമറ്റം പള്ളി, കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി ദേവദര്‍ശനന്‍, കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടന പരിപാടികള്‍. കറുകപ്പള്ളി ജി യുപി സ്‌കൂള്‍, കടമറ്റം ജിയുപി സ്‌കൂള്‍, കുറിഞ്ഞി ജിയുപി സ്‌കൂള്‍, കക്കാട്ടുപാറ ജിഎല്‍പി സ്‌കൂള്‍, കണ്യാട്ടുനിരപ്പ് ജിഎല്‍പി സ്‌കൂള്‍, കോലഞ്ചേരി ബിആര്‍സി, ഐക്കരനാട് പഞ്ചായത്ത്, ഐക്കരനാട് സര്‍വീസ് സഹകരണ ബാങ്ക്, ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എന്‍ജിനീയറിംഗ് എന്നിവിടങ്ങളിലെത്തി അധ്യാപകരോടും ജീവനക്കാരോടും വോട്ട് അഭ്യര്‍ഥിച്ചു. തിരുവാണിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികളേയും ഡോക്ടര്‍മാരേയും കണ്ട് വോട്ടു തേടി. ഗ്രീന്‍ വാട്ടര്‍ ഡ്രിങ്കിംഗ് വാട്ടര്‍ കമ്പനി, കുറിഞ്ഞി സ്റ്റാംപ്‌ടെക് ടൂളിംഗ്‌സ് കംപോണന്റ്‌സ്, മറ്റക്കുഴി അമൃതം ഫുഡ്‌സ്, രാജസ്ഥാന്‍ മാര്‍ബിള്‍സ്, സായ് സര്‍വീസ്, മാമല കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (കെല്‍) എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച പ്രൊഫ. രവീന്ദ്രനാഥിന് ജീവനക്കാര്‍ വരവേല്‍പ്പ് നല്‍കി.

Back to top button
error: Content is protected !!