കോണ്‍ഗ്രസിന്റെ 139-ാമത് ജന്മദിനം: ആഘോഷമാക്കി കോണ്‍ഗ്രസ് വാളകം മണ്ഡലം കമ്മിറ്റി

മൂവാറ്റുപുഴ: കോണ്‍ഗ്രസ് വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസിന്റെ 139-ാമത് ജന്മദിനം ആഘോഷിച്ചു. പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജന്മദിന കേക്ക് മുറിച്ച് പതാക ഉയര്‍ത്തി. ജന്മദിന സമ്മേളനം വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോളിമോന്‍ ചുണ്ടയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ കെ.എം മാത്തുക്കുട്ടി, കെ.വി ജോയി, കെ.ഒ ജോര്‍ജ്, ജിജോ പാപ്പാലില്‍, കെ.പി അബ്രാഹാം, പി.എസ്.അജി, റ്റി.പി ജോയി, ഒ.എസ് മത്തായി, എല്‍ദോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!