ഇന്നലെ വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെ, കേസെടുത്തിരുന്നു; അമ്പലക്കമ്മറ്റിക്കെതിരെ പോലീസ്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ സ്‌ഫോടനത്തിന് പിന്നാലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും അനധികൃതമായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വെടിക്കെട്ടിന് അനുമതിയും നല്‍കിയിരുന്നില്ല. പുതിയകാവ് ക്ഷേത്രത്തില്‍ ഇന്നലെ തെക്കുംപുറം വിഭാഗം സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചതും അതുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എന്‍ എസ് എസ് കരയോഗം ഭാരവാഹികള്‍ക്കെതിരെ ഇന്നലെ തന്നെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്

 

Back to top button
error: Content is protected !!