ആരക്കുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് ഗുരുതര പരിക്ക്‌

 

മൂവാറ്റുപുഴ: ആരക്കുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1 ഓടെ ആരക്കുഴ മാളികപ്പീടികയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ കൃഷിഭവനിലെ ഉദ്യോഗസ്ഥന്‍ ബിനു ടി.ജെ (43)യ്ക്ക്് ഗുരുതരമായും, മേമടങ്ങ് അച്ചക്കോട്ടില്‍ ഉത്തമന് (65) നിസ്സാരമായും പരിക്കേറ്റു. ആരക്കുഴയില്‍ നിന്ന് പണ്ടപ്പിള്ളിയിലേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ ആവോലി സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ  പോയ കാര്‍ മൂന്ന് വൈദ്യുത പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്ത് തട്ടാര്‍കുന്ന് ജംഗ്ഷനിലാണ് നിര്‍ത്തിയത്. അപകടത്തില്‍ ബിനുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബിനുവിനെയും, ഉത്തമനെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജലും പ്രവേശിപ്പിച്ചു.കാര്‍ യാത്രികന്‍ പരിക്കുകളേല്‍ക്കാതെരക്ഷപെട്ടു.

 

Back to top button
error: Content is protected !!