മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നവീകരിച്ച വനിതാ ക്യാൻ്റീൻ്റെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിൽ നവീകരിച്ച വനിതാ ക്യാൻ്റീൻ്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിലാണ് ക്യാൻ്റീൻ നവീകരണം പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിലും, മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും എത്തുന്ന പൊതുജനങ്ങൾക്കും ക്യാന്റീനിലൂടെ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കും. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്സി ജോർജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെസ്റ്റിൻ ചേറ്റൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാറാമ്മ ജോൺ, റിയാസ് ഖാൻ, സെക്രട്ടറി എം.ജി. രതി എന്നിവർ പ്രസംഗിച്ചു

Back to top button
error: Content is protected !!