കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

മൂവാറ്റുപുഴ: കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 12-മത് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു.മുന്‍എം.പി.ഫ്രാന്‍സിസ് ജോര്‍ജ്,  മുന്‍എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സി.പി.എം ഏരിയ സെക്രട്ടറി എം.ആര്‍.പ്രഭാകരന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍മജീദ്, ടി.ചന്ദ്രന്‍, ജോണ്‍ കുര്യാച്ചന്‍, കെ.ദിലീപ് കുമാര്‍, വി.അനില്‍കുമാര്‍, അസോസിയേഷന്‍ ഭാരവാഹികളായ കെ.വിജയകൃഷ്ണന്‍, ബിജു ജോസഫ്, സി.എസ്.രാജു, സജി പോള്‍, സിനി ആര്‍ട്ടിസ്റ്റ് ജോമി ജേക്കബ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടന്നു.

ചിത്രം- കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു……

Leave a Reply

Back to top button
error: Content is protected !!