മൂവാറ്റുപുഴ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

മൂവാറ്റുപുഴ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റില്‍ ഒന്നില്‍കൂടുതല്‍ കേബിളുകള്‍ സ്ഥാപിച്ചാൽ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കുമെന്നും, അല്ലാത്തപക്ഷം കേബിളുകള്‍ നീക്കം ചെയ്യുമെന്നുമുള്ള കേരള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനത്തിനെതിരെയാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം കെപിസിസി വൈസ് പ്രസിഡന്റും, മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു.

  1. 150 ഓളം ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്ത സമരത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് സുധീഷ് എം.എ അധ്യക്ഷത വഹിച്ചു. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹനന്‍, മൂവാറ്റുപുഴ മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും, എറണാകുളം ജില്ലാ ട്രഷററുമായ അജ്മല്‍ ചക്കുങ്കല്‍, കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി ബിജു ജോസഫ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രജനീഷ് പി.എസ്, പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് ,ജില്ലാകമ്മിറ്റി അംഗം സി.എസ് രാജു തുടങ്ങിയവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
Back to top button
error: Content is protected !!